Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thailand Deported

ഗോവ നിശാക്ലബ്ബ് തീപിടിത്തം; ലു​​​ത്ര സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രെ താ​​​യ്‌​​​ല​​​ൻ​​​ഡ് തി​​​രി​​​ച്ച​​​യ​​​യ്ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ഗോ​​​വ​​​യി​​​ൽ 25 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ നിശാ ക്ല​​​ബ്ബ് തീ​​​പി​​​ടിത്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ, ക്ല​​​ബ്ബി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ ലു​​​ത്ര സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു നാ​​​ടു​​​ക​​​ട​​​ത്താ​​​ൻ താ​​​യ്‌​​​ല​​​ൻ​​​ഡ് നീ​​​ക്കം​​​തു​​​ട​​​ങ്ങി.

ക​​​ഴി​​​ഞ്ഞ ആ​​​റിന് വ​​​ട​​​ക്ക​​​ൻ​​​ഗോ​​​വ​​​യി​​​ലെ നിശാക്ല​​​ബ്ബി​​​ൽ തീ​​​പി​​​ടിത്ത​​​മു​​​ണ്ടാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഉ​​​ട​​​മ​​​ക​​​ളാ​​​യ ഗൗ​​​ര​​​വ് ലു​​​ത്ര​​​യും സ​​​ഹോ​​​ദ​​​ര​​​ൻ സൗ​​​ര​​​ഭ് ലു​​​ത്ര​​​യും താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബാ​​​ങ്കോക്കിലെ ഇ​​​ന്ത്യ​​​ൻ എം​​​ബി​​​സി​​​യു​​​ടെ നി​​​ര​​​ന്ത​​​ര ​​​ശ്ര​​​മ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​രെ​​​യും താ​​​യ്‌​​​ല​​​ൻ​​​ഡ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളും തു​​​ട​​​ങ്ങി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

അ​​​റ​​​സ്റ്റ് ത​​​ട​​​യ​​​ണ​​​മെ​​​ന്ന ഇ​​​രു​​​വ​​​രു​​​ടെയും അ​​​പേ​​​ക്ഷ ബു​​​ധ​​​നാ​​​ഴ്ച ഡ​​​​​ഹി പോ​​​ലീ​​​സ് ത​​​ള്ളി​​​യി​​​രു​​​ന്നു. കേ​​​സി​​​ൽ നൈ​​​റ്റ് ക്ല​​​ബ്ബി​​​ലെ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​ണ്.

Latest News

Corehub Up